Posts

Showing posts from December, 2019

കാലമെ നന്ദി

കാലം തന്റെ കൈവിരലുകളാൽ കളമെഴുതുമ്പോൾ നാമതിന്റെ കടുത്ത ചായകൂട്ടുകളാകുന്നു. ഒരിക്കൽ കാലം കാരണംതന്നെ അത് മായ്ക്കപ്പെടുമ്പോൾ നമ്മുടെ സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കും ഇയ്യാമ്പാറ്റയുടെ ആയുസ്സു പോലും ഉണ്ടാകാറില്ല.പക്ഷെ വീണ്ടും കാലം അവയ്ക്ക് പുനർജന്മം കൊടുക്കുമ്പോൾ ആർക്കും മായ്ക്കാക്കാൻ സാധിക്കാത്ത ആയിരം നിറങ്ങളാൽ അലങ്കരി ക്കപെട്ട ആരാലും നിർവചിക്കാൻ സാധിക്കാത്ത ജീവിതമായിരിക്കും വരദാനമായി നൽകപ്പെടുക. അത് കാലത്തിന്ന് മാത്രം സാധിക്കുന്ന ഒന്നാണ്. കാലമാണ് ഈശ്വരൻ. ആരും തന്നെ കാലത്തിനതീതരല്ല.